Skip to main content

സിവിൽ സർവീസ് കായികമേള; സംസ്ഥാനതല സെലക്ഷൻ ട്രയൽസ്

കോട്ടയം: ദേശീയ സിവിൽ സർവീസ് കായിക മത്സരങ്ങളോടനുബന്ധിച്ച് ക്രിക്കറ്റ്, ഫുട്ബോൾ, പവർ ലിഫ്റ്റിംഗ്, നീന്തൽ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ എന്നീ കായിക ഇനങ്ങളിൽ സംസ്ഥാനതല സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. ഇനം, തീയതി, സമയം, റിപ്പോർട്ട് ചെയ്യേണ്ട സ്ഥലം എന്ന ക്രമത്തിൽ വിവരങ്ങൾ ചുവടെ
ക്രിക്കറ്റ്: നവംബർ 25 രാവിലെ 8.00: യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, തിരുവനന്തപുരം , നീന്തൽ: നവംബർ 29 രാവിലെ 9.00: രാജാ കേശവദാസ് സ്വിമ്മിങ്ങ് പൂൾ, ആലപ്പുഴ ലൈറ്റ് ഹൗസിനുസമീപം.
ഫുട്ബോൾ: ഡിസംബർ 01 രാവിലെ 8.00: മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം പവർലിഫ്റ്റിംഗ്: ഡിസംബർ 02 രാവിലെ 09:00: ആലപ്പി ജിം, ആലപ്പുഴ കളക്ട്രേറ്റിന് കിഴക്കുവശം.
വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ: ഡിസംബർ 06 രാവിലെ 09.00: ഇൻഡോർ സ്റ്റേഡിയം; കോട്ടയം.
ജില്ലാ സെലക്ഷൻ ട്രയൽസിൽ യോഗ്യത നേടിയ ജീവനക്കാർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കഴിയാത്ത ജീവനക്കാർക്കു മേലധികാരി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി ഫോം സഹിതവും സെലക്ഷൻ ട്രയൽസിൽ
പങ്കെടുക്കാം. ഫോൺ:  0481 - 2563825

 

date