Skip to main content

ബി.ഫാം സ്‌പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു ബിഫാം സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്മെന്റ് നടത്തും. 28 ന് രാവിലെ 11 ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. ആലപ്പുഴ ഗവ. T.D മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്മെന്റ് രാവിലെ 11 ന് നടത്തും. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഒരു സീറ്റിലെ സ്‌പോട്ട് അലോട്ട്മെന്റ് 30 ന് രാവിലെ 11 നു നടക്കും. കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി സ്‌പോട്ട് അലോട്ട്മെന്റിൽ നികത്തും. കോഴിക്കോട്/ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ പുതിയതായി ഒഴിവുകൾ വന്നാൽ അതാത് മെഡിക്കൽ കോളജുകളിൽ രാവിലെ 11 ന് നടക്കുന്ന സ്‌പോട്ട് അലോട്ട്മെന്റിൽ നികത്തും. കേരള പ്രവേശനപരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്മെന്റ്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾഅസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെയാണ് ഒഴിവിൽ പരിഗണിക്കുക.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നുതന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.

പി.എൻ.എക്‌സ്5662/2023

date