Skip to main content

2025 നവംബർ ഒന്നോടെ കേരളം  അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും : മന്ത്രി കെ രാജൻ

 

2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ   കേരളം ഒരു അതിദരിദ്ര കുടുംബങ്ങളുമില്ലാത്ത ഇന്ത്യയിലെ  ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് 
റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ . നാദാപുരം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ദുരന്തങ്ങൾക്കിടയിലും ജനങ്ങളെ ചേർത്ത് പിടിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.  കഴിഞ്ഞ ഏഴര വർഷക്കാലമായി ഭരണ നിർവ്വഹണം നടത്തുന്ന ഈ സർക്കാർ  പ്രകടന പത്രികയോട് നീതി പുലർത്തി എല്ലാ വർഷവും പോഗ്രസ് കാർഡിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ്. 
ഓഖിയും പ്രളയവും കൊവിഡും നിപ്പയുമുൾപ്പടെയുണ്ടായിട്ടും  മലയാളികളെ പിച്ചയെടുക്കാൻ പറഞ്ഞുവിടാതെ കരകയറ്റിയ  ഭരണകൂടമിതാണെന്നും അദ്ദേഹം പറഞ്ഞു. 
 കേന്ദ്രം കേരളത്തിന്  നൽകാനുള്ള പണം നൽകിയാൽ കേരളത്തിൽ ഒരു സാമ്പത്തിക പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. 

നവകേരള സദസ്സ് പരാജയമെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണ് ഓരോ മണ്ഡലളിലും ഒത്തുച്ചേർന്ന ജനസഞ്ചയമന്നും നവകേരള സദസ്സ് എന്ത് നൽകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാദാപുരം മണ്ഡലത്തിൽ ഒരുമിച്ച് കൂടിയവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

date