Skip to main content

ജൽജീവൻ പദ്ധതിയിലൂടെ 70 ലക്ഷം കുടുംബങ്ങൾക്ക്  കുടിവെള്ള കണക്ഷൻ നൽകും  - മന്ത്രി റോഷി അഗസ്റ്റിൽ

 

സംസ്ഥാനത്ത് ജൽജീവൻ പദ്ധതിയിലൂടെ 70 ലക്ഷം കുടുംബങ്ങൾക്ക്  കുടിവെള്ള കണക്ഷൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മഞ്ചേശ്വത്ത് നിന്നാരംഭിച്ച നവകേരള സദസ്സ് പേരാമ്പ്രയിലെത്തി നിൽക്കുമ്പോൾ ആവേശകരമായ പങ്കാളിത്തമാണ് കാണാൻ സാധിക്കുന്നത്. ഇത് വിളിച്ച് പറയുന്നത് സർക്കാരിലുള്ള വിശ്വാസവും ജനക്ഷേമ പ്രവർത്തനവും വാഗ്ദാനങ്ങൾ നിറവേറ്റലുകളുമാണ്.

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താലൂക്ക് തലത്തിൽ അദാലത്ത് സംഘടിപ്പിക്കുകയും നിരവധി പരാതികൾക്ക് പരിഹാരമുണ്ടാക്കുകയും ചെയ്തു. നവലിബറൽ നയങ്ങൾക്കെതിരെ കേരളത്തിന്റെ സമസ്ത സാധ്യതകളെയും പ്രയോജനപ്പെടുത്തിയ ഭരണമാണ് കേരള മോഡൽ  ഭരണം.

വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ് ഇതിൽ പ്രധാനം. വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന അക്കാദമിക നിലവാരവും അടിസ്ഥാനപരമായുള്ള സൗകര്യങ്ങളും കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു. ഒന്നാം ക്ലാസിൽ ചേർന്ന ഒരു കുട്ടിക്ക് തടസമില്ലാതെ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചുപോകാനുള്ള ഒരു സാഹചര്യം കേരളത്തിലുണ്ടായി.

കോളേജുകളെയും സർവ്വകലാശാലകളെയും ഏറ്റവും മികവുള്ളതാക്കി മാറ്റാൻ സർക്കാർ എടുത്ത തീരുമാനത്തിന്റെ പ്രതിഫലനമാണ് വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സംസ്ഥാനത്തേക്ക് എത്തുന്നത്. അന്താരാഷ്ട്ര  സൗകര്യങ്ങൾ ഒരുക്കി നൽകാനുള്ള സാധ്യത സംസ്ഥാനത്ത് രൂപപ്പെട്ടു എന്നത് ഒരു ചെറിയ കാര്യമല്ല എന്നും മന്ത്രി പറഞ്ഞു.

date