Skip to main content

നവകേരള സദസ്സിൽ അണി നിരക്കുന്ന ജനസഞ്ചയം സർക്കാറിനുള്ള പിന്തുണ: മന്ത്രി വി അബ്ദുറഹിമാൻ

 

അഴിമതി രഹിതമായി ഏഴരക്കൊല്ലമായി കേരളത്തിൽ ഭരണം നടത്തുന്ന സർക്കാറിനുള്ള പിന്തുണയാണ് ഓരോ നവ കേരള സദസ്സിലും അണി നിരക്കുന്ന ജനസഞ്ചയമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2024 ഓടു കൂടി കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

2024- 25 നുള്ളിൽ കേരളത്തിൽ കൊണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തികൾ പൂർത്തിയാക്കാനുള്ള തീരുമാനമെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. നവകേരള സദസ്സിൽ ലഭിക്കുന്ന നിവേദനങ്ങൾക്ക് കൃത്യമായി തീർപ്പ് കൽപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. നവകേരള സൃഷ്ടിക്കായുള്ള യാത്രയിൽ ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലേക്കാണ് നമ്മൾ കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി ജനങ്ങൾക്കൊപ്പം ഒന്നിച്ചു മുന്നേറാനാണ് സർക്കാർ മുന്നോട്ടു വരുന്നതെന്നും മന്ത്രി പറഞ്ഞു

date