Skip to main content

വനാമി ചെമ്മീൻകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതി എറണാകുളം,തൃശൂർ ജില്ലകളിൽ നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിൻ്റെ മാതൃക, ധനസഹായംസംബന്ധിച്ച വിവരങ്ങൾ എന്നിവ ADAK-ന്റെ ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം ' റീജിയണൽഓഫീസ്, ഏജൻസി ഫോർ ഡെവലപ്മെൻ്റ് ഓഫ് അക്വാകൾച്ചർ, കേരള', (ADAK), സെൻട്രൽ സോൺ, സി.സി.60/3907, പെരുമാനൂർ.പി.ഒ, കനാൽറോഡ്, തേവര, കൊച്ചി-682015, എന്ന വിലാസത്തിൽ ഡിസംബർ എട്ട് വൈകീട്ട് 5ന് മുൻപ് ലഭിച്ചിരിക്കേണ്ടതാണ്. ത്യശൂർ ജില്ലയിൽ കർഷകർക്ക് അപേക്ഷകൾ ADAK പൊയ്യ ഫാമിൽ നേരിട്ട് നൽകാവുന്നതാണ്. അർഹത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ  0484 2665479 ,  8078030733.
 

date