Skip to main content

നവകേരള സദസ്: സ്‌കൂള്‍ പാര്‍ലമെന്റ് 30ന്

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ നവകേരള സദസ്സിനു മുന്നോടിയായി നവംബര്‍ 30ന് രാവിലെ 10 മുതല്‍ ഒരു മണി വരെ മാവേലിക്കര പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിക്കും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യും. 

വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി സമൂഹത്തിനുള്ള ആശങ്കകളും കാഴ്ചപ്പാടുകളും സംവാദ സദസില്‍ അവതരിപ്പിക്കാം. കുട്ടികള്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ക്രോഡീകരിച്ച് നവകേരള സദസില്‍ അവതരിപ്പിക്കും. കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്താനുള്ള സംവാദ സദസില്‍ ഓരോ സ്‌കൂളില്‍ നിന്നും എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എച്ച്.എസ് വിഭാഗങ്ങളില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥികളടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം.

date