Skip to main content

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം: പ്രാദേശിക അവധി 

ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 27ന് (തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.തദ്ദേശസ്ഥാപനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരണാധികാരികളുടെയും ഉപ വരണാധികാരികളുടെയും ഓഫീസുകൾക്കും ഈ ഉത്തരവ് ബാധകമല്ല.

date