Skip to main content

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഡിസംബർ ഒമ്പതു വരെ

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക യജ്ഞം 2024 ന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും മരണപ്പെട്ടവരെ ഒഴിവാക്കുന്നതിനും അവസരം. നവംബർ 26, ഡിസംബർ മൂന്ന് തീയതികളിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഡിസംബർ രണ്ടിന് താലൂക്ക്, വില്ലേജ് ഓഫീസുകളിലും സ്‌പെഷ്യൽ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബർ ഒമ്പത് വരെ മാത്രമേ ഈ അവസരമുണ്ടാകൂവെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
 

date