Skip to main content

നീരുറവ് : ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

 

 എറണാകുളം ജില്ല നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കിയ നീരുറവ്  നീർത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സനിതാ റഹീം ശില്പശാല ഉദ്ഘാടനം ചെയ്തു. എം ജി എൻ ആർ ഇ ജി എസ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ എസ് ശ്യാമലക്ഷ്മി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.   

സംസ്ഥാനത്ത് ഈ വർഷം കഠിനമായ ജലദൗർലഭ്യം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ വരൾച്ച മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.  ഇതിന്റെ ഭാഗമായി ഹരിത കേരളം നേതൃത്വം  രൂപീകരിച്ച ജല മിഷന്റെ സാങ്കേതിക സമിതി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നീരുറവ്, ജലപതി തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണ്  ജില്ലാതല ശില്പശാല സംഘടിപ്പിച്ചത്.

'ഏകോപന പ്രവർത്തനങ്ങളിൽ ജലസേചന വകുപ്പിന്റെ സാധ്യതകൾ' എന്ന വിഷയത്തിൽ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ശ്രീകുമാർ , 'നിർത്തലാധിഷ്ഠിത വികസനത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ജില്ല എഞ്ചിനീയർ ബ്രിൻലി മാനുവൽ, 'ഭൂചലവകുപ്പിന്റെ പദ്ധതികളും സേവനങ്ങളും' എന്ന വിഷയത്തിൽ ഭൂചലവകുപ്പ് ജില്ലാ ഓഫീസർ കെ യു അബൂബക്കർ , 'മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളെ പ്രാധാന്യം ' എന്ന വിഷയത്തിൽ മണ്ണ് സംരക്ഷണ ഓഫീസർ എം എസ് സ്മിത , എന്നിവർ ക്ലാസ്സ്‌ നയിച്ചു.

അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ഇന്ദു പി നായർ, ജില്ലാ മണ്ണ് പരീക്ഷണ വകുപ്പ് ഓഫീസർ പി. പ്രീതി , സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ലാൽ തോംസൺ, നവകേരളം കർമ്മപദ്ധതി കോ ഓഡിനേറ്റർ എസ്.രഞ്ജിനി   റിസോഴ്സ് പേഴ്സൺ ജൂലിയ ദേവസ്യ,  അസിസ്റ്റന്റ് പ്ലാനിങ് ഓഫീസർ ടി എൽ ശ്രീകുമാർ  എന്നിവർ പങ്കെടുത്തു.

date