Skip to main content

വാഗ്മി 2023" മധ്യമേഖല സെമിഫൈനൽ  മേയർ  ഉദ്ഘാടനം ചെയ്തു

 

ഭരണഘടനാദിനാഘോഷത്തിൻ്റെ ഭാഗമായി നിയമ (ഔദ്യോഗിക ഭാഷ പ്രസിദ്ധീകരണ സെൽ) വകുപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഭരണഘടനാ പ്രസംഗ മത്സരം "വാഗ്മി 2023"ൻ്റെ മധ്യമേഖല സെമിഫൈനൽ എറണാകുളം ഗവ.ലോ കോളേജിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

ഭരണഘടന സംരക്ഷിക്കേണ്ടത് നിയമ വിദ്യാർത്ഥികളുടെയോ നിയമവിദഗ്ധരുടേയോ മാത്രം ഉത്തരവാദിത്തമല്ല. ഭരണഘടന തുടങ്ങുന്നത് തന്നെ നമ്മൾ ( വീ ) എന്ന് ആണ്.  സാധാരണക്കാരായ മനുഷ്യരായ നമ്മൾ ഓരോരുത്തരുമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്  മേയർ  പറഞ്ഞു.

ലീനു കെ ജോസ്, (പാലാ അൽഫോൻസ കോളേജ്), ശ്രീരാജ് (കളമശ്ശേരി സെന്റ് പോൾ കോളേജ്, ), പി.എസ് മരിയ (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ് ) എന്നിവർ നവംബർ 29ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി.

ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു നമ്പ്യാർ, നിയമവകുപ്പ് അഡിഷണൽ ലോ സെക്രട്ടറി എൻ. ജ്യോതി , ജോയിന്റ്റ് സെക്രട്ടറി കെ. പ്രസാദ് എന്നിവർ പങ്കെടുത്തു. 

റിട്ട.ഡിസ്ട്രിക്ട് ജഡ്‌ജ് വി ദിലീപ്, നിയമവകുപ്പ് റിട്ട. അഡീഷണൽ നിയമ സെക്രട്ടറി പി. ഒ ജോസ്, അഡീഷണൽ. ഗവ. പ്ലീഡർ, എറണാകുളം അഡ്വ. സി.കെ സജീവ് എന്നിവർ മത്സരത്തിൽ വിധി കർത്താക്കളായി.

date