Skip to main content

നവകേരള സദസ്സ്  മുവാറ്റുപുഴയിൽ ക്രിക്കറ്റ് മത്സരം

 

 മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ  നവകേരള സദസ്സിൻ്റെ പ്രചാരണാർത്ഥം
 സംഘാടക സമിതിയുടെ  നേതൃത്വത്തിൽ ഡിസംബർ ഒന്നിന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും. ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, സിനിമാ താരങ്ങൾ എന്നിങ്ങനെ നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

 നഗരസഭാ പ്രതിപക്ഷ നേതാവ് ആർ.രാകേഷ് ജനപ്രതിനിധികളുടെ ടീമിനെയും  മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജ് സർക്കാർ ജീവനക്കാരുടെ ടീമിനെയും  അഡ്വ.സാംസൺ അഭിഭാഷകരുടെ ടീമിനെയും ചലച്ചിത്ര അക്കാഡമി അംഗം എൻ.അരുൺ കലാകാരൻമാരുടെ ടീമിനെയും നയിക്കും.

date