Skip to main content

മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ്

 

സംസ്ഥാനത്തെ ഗോള്‍ഡ് & സില്‍വര്‍ ഓര്‍ണമെന്റ്‌സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ഡിസംബര്‍ 6 ന് പകല്‍ 11ന് തൃശൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ഹാളില്‍ നടത്തും.  മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കു വേണ്ടിയാണ് തെളിവെടുപ്പ്. ഈ തെളിവെടുപ്പിന് ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) പി.ജി വിനോദ് കുമാര്‍ അറിയിച്ചു.

date