Skip to main content

ഇരട്ട തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി നവകേരള സദസ്സ് 

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ മാതൃകയൊരുക്കി തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ്.  യാഥാർത്ഥ്യമാകുന്നതോടെ  സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയായി മാറുന്നതാണ് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്ക പാത. നവകേരള സദസ്സിലേക്കുള്ള പ്രവേശന കവാടമായാണ് തുരങ്കപാതയുടെ മാതൃക ഒരുക്കിയത്. ഇത് കൂടാതെ തുരങ്കപാതയുടെ ചെറുമാതൃകയും ഇവിടെ ഒരുക്കിയിരുന്നു. നവകേരള സദസ്സിനെത്തിയവർക്കെല്ലാം വേറിട്ട അനുഭവമായി ഇവ മാറി.

രണ്ട് തുരങ്കങ്ങൾ, റോഡുകൾ എന്നിവ മലയോരത്തിന്റെ ഹരിതഭംഗിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. നവകേരള സദസ്സിന്റെ വേദികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചു. ഇരട്ട തുരങ്കപാത സമയോചിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പല ഭാഗത്തുനിന്നും എതിർപ്പുണ്ടായെങ്കിലും സർക്കാർ പദ്ധതി ഉപേക്ഷിച്ചില്ല. പദ്ധതി നടപ്പാക്കുന്നതിന് വിശദമായ രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽവേയെ ഏൽപ്പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള അനുമതികൾക്കായി നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

date