Skip to main content

ജില്ലയിൽ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചു - മന്ത്രി വീണാ ജോർജ് 

 

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയും തുക അനുവദിക്കുകയും ചെയ്തു. കുന്ദമംഗലം നിയോജകമണ്ഡലം നവ കേരള സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിദരിദ്രരെ കണ്ടെത്തി അവർക്കാവശ്യമായ എല്ലാ കരുതലുകളും ഒരുക്കുകയാണ് സർക്കാർ. കേരളത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെടുന്ന 64,000 കുടുംബങ്ങൾക്ക് ആവശ്യമായ രേഖകൾ സർക്കാർ നൽകും. കുടുംബത്തിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിലും ജില്ലാതലത്തിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനുള്ള വലിയ കർമ്മപദ്ധതിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് തല അദാലത്തുകളും മേഖലാതല അവലോകനയോഗങ്ങളും സംഘടിപ്പിച്ചു. കേരളമാകെ വികസന മുരടിപ്പിൽ ആയിരുന്ന കാലത്താണ് 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തിൽ എത്തുന്നത്. അതോടെ കേരളത്തിലെ സർവ മേഖലകളിലും വികസന മുന്നേറ്റങ്ങൾ ദൃശ്യമായതായും മന്ത്രി പറഞ്ഞു.

date