Skip to main content

നവകേരള സദസ്സ്: കൊടുവള്ളി മണ്ഡലത്തിൽ ലഭിച്ചത് 3600 നിവേദനങ്ങൾ

 

കൊടുവള്ളി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്നും സ്വീകരിച്ചത് 3600 നിവേദനങ്ങൾ. രാവിലെ 10 മണി മുതൽ തന്നെ കൗണ്ടറുകളിൽ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു. വൈകീട്ട് ആറ് വരെ കൗണ്ടറുകൾ പ്രവർത്തിച്ചു.

18 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് നിവേദനങ്ങൾ നൽകാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി പോർട്ടലിലൂടെ നൽകും.

date