Skip to main content

എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റും - മന്ത്രി കെ രാധാകൃഷ്ണൻ

 

എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരുന്ന മാർച്ചോടുകൂടി മുഴുവൻ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് ലക്ഷ്യം.  കൊടുവള്ളി മണ്ഡലത്തിലെ നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമാണ് കേരളം കാഴ്ചവെക്കുന്നത്. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി. ഈ പദ്ധതിയിലൂടെ 2025 നവംബർ ഒന്ന്  ആകുമ്പോഴേക്കും കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 

സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏഴര വർഷത്തിനിടെ 4,100 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിനും കേരളം പ്രാധാന്യം നൽകുന്നുണ്ടെന്നതിന്റെ നേർസാക്ഷ്യമാണ് കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ യൂണിവേഴ്സിറ്റിയെന്നും മന്ത്രി പറഞ്ഞു.

date