Skip to main content

സർക്കാർ മുന്നോട്ട് വെക്കുന്നത് സർവതല സ്പർശിയായ വികസനം : മന്ത്രി അഹമ്മദ് ദേവർകോവിൽ

 

വിവേചന രഹിതവും സർവതല സ്പർശിയുമായ വികസന നയമാണ്  ഇടതുപക്ഷ സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊടുവള്ളി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവഭേദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സർക്കാറിൽ വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് മുന്നിൽ വാഗ്ദാനം ചെയ്ത കാര്യങ്ങൾ  നടപ്പിലാക്കിയത് പറയാനാണ് സദസ്സ് സംഘടിപ്പിച്ചത്.  പ്രകടന പത്രികയിൽ പറഞ്ഞത് നടപ്പിലാക്കിയത് അക്കമിട്ട് നിരത്തിയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കേണ്ട ജി എസ് ടി ഉൾപ്പടെ വിഹിതം ലഭിക്കാതിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസനത്തിനാണ് സർക്കാർ നേതൃത്വം നൽകുന്നത്. 

മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാത വികസനം തുടങ്ങിയവയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.

date