Skip to main content

"ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്"; അടച്ചുറപ്പുള്ള വീടിനായി നവകേരള സദസ്സിലെത്തി ജാനകി 

 

വീട് പുനർ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നിവേദനവുമായിട്ടാണ് 85 വയസ്സുള്ള തോട്ടുമുക്കം നിവാസി ജാനകി മകളോടൊപ്പം മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ നടന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലെത്തിയത്. നിലവിൽ പൊളിഞ്ഞു വീഴാറായ പായയും പേപ്പറും കൊണ്ടു മറച്ച വീട്ടിലാണ് ജാനകിയും മൂത്ത മകൾ പാറു കുട്ടിയും താമസിക്കുന്നത്. മഴ പെയ്താൽ അകത്ത് നിറയെ വെള്ളമാണ്. പലപ്പോഴും ഷീറ്റു ഉപയോഗിച്ച് മറച്ചു കൊണ്ടാണ് മഴക്കാലം തള്ളിനീക്കുന്നതെന്ന് ജാനകി പറയുന്നു. ഇവിടെ അപേക്ഷ നൽകിയാൽ എല്ലാം ശരിയാകുമെന്ന വിശ്വാസമുണ്ട്. അതിനാലാണ് ശാരീരിക അവശത പോലും കണക്കിലെടുക്കാതെ നേരിട്ടെത്തിയതെന്ന് ജാനകി പറയുന്നു.

ജാനകി അമ്മയ്ക്കൊപ്പം വന്ന ലീലാമ്മയും നവകേരള സദസ്സിനെത്തിയത് സ്വന്തമായൊരു വീടും ഭൂമിയും  വേണമെമെന്ന ആഗഹവുമായാണ്. അഞ്ച്  കുട്ടികൾക്കൊപ്പം വാടക വീട്ടിലാണ് ഭർത്താവിനെ നഷ്ടമായ ലീലാമ്മയുടെ കുടുംബം കഴിയുന്നത്. കൂലിപ്പണിക്ക് പോയാണ് വീട്ടിലെ ചെലവും മൂന്ന് കുട്ടികളുടെ പഠനവും മുന്നോട്ടു കൊണ്ട് പോകുന്നതെന്ന് ലീലാമ്മ പറയുന്നു. ആദ്യമായാണ് നിവേദനം നൽകുന്നത്. ഇതിലൂടെ തന്റെ ആഗ്രഹം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് ലീലാമ്മ.

date