Skip to main content

രണ്ടാം ദിനം ലഭിച്ചത് 16,048 നിവേദനങ്ങൾ

 

ബാലുശ്ശേരി-5461,  കൊയിലാണ്ടി-3588,  എലത്തൂർ-3224,  കോഴിക്കോട് നോർത്ത്-2258, 
കോഴിക്കോട് സൗത്ത്-1517

നവകേരള സദസ്സിന്റെ രണ്ടാം ദിവസം കോഴിക്കോട് ജില്ലയിൽ ലഭിച്ചത് 16048 നിവേദനങ്ങൾ. ബാലുശ്ശേരി-5461,  കൊയിലാണ്ടി-3588,  എലത്തൂർ-3224,  കോഴിക്കോട് നോർത്ത്-2258, 
കോഴിക്കോട് സൗത്ത്-1517 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക്. 

കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3775 നിവേദനങ്ങളാണ്. കോഴിക്കോട് സൗത്തിൽ-1517, നോർത്തിൽ-2258 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്. ഉച്ച രണ്ട് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി പൊതുജനങ്ങളെത്തി തുടങ്ങിയിരുന്നു.

40 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങൾ നൽകുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവര്‍ക്ക് നിവേദനങ്ങൾ നല്‍കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. 

ബാലുശ്ശേരിയിൽ  സ്വീകരിച്ചത് 5,461 നിവേദനങ്ങളാണ്. 
ബാലുശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ കൗണ്ടറുകളിൽ രാവിലെ മുതൽ തന്നെ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.

date