Skip to main content

ആസ്വാദക മനം നിറച്ച് കലാവിരുന്ന്

 

നവകേരള സദസ്സിൽ പങ്കെടുക്കാൻ ബീച്ചിലെത്തിയ ആസ്വാദകരുടെ മനം നിറച്ച് കലാപരിപാടികൾ. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ നവകേരള സദസ്സിൽ ഒരുക്കിയ  ഗാനവിരുന്നും നാടൻ പാട്ടുകളുമാണ്  പരിപാടിക്ക് എത്തിയവരുടെ 
മനം  കവർന്നത്. .

പ്രശസ്ത സംഗീത സംവിധായകൻ തേജ് മെർവിൻ നയിച്ച ഗാനവിരുന്നിൽ  കടലേ നീല കടലേ, കാണാക്കുയിലെ, കണ്ണുനീർത്തുള്ളിയെ സ്ത്രിയോടുപമിച്ച , കറുത്ത പെണ്ണെ , പാടുന്നു പ്രിയ രാഗങ്ങൾ, ഹെ മെരെ ദിൽ,
കാറ്റിൽ ഇളം കാറ്റിൽ തുടങ്ങി ഒരുപിടി സിനിമാ ഗാനങ്ങളാണ് ആലപിച്ചത്.
ചലച്ചിത്ര പിന്നണി ഗായകരുൾപ്പടെ കോഴിക്കോട്ടെ 25 ഓളം പ്രമുഖ ഗായകരായിരുന്നു  പാട്ടുകൾ പാടിയത്. ഗാനവിരുന്നിന് പുറമെ  നാടൻ പാട്ട് കലാകാരൻ കുഞ്ഞൻ ചേളന്നൂരും സംഘവും അവതരിപ്പിച്ച
 " ജീവതാളം " നാടൻ പാട്ടിന്റെ ദൃശ്യാവിഷ്കാരവും അരങ്ങിലെത്തിയിരുന്നു.

date