Skip to main content

അസാധ്യം എന്ന് കരുതിയ പദ്ധതികൾ സാധ്യമാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത് - മന്ത്രി കെ. കൃഷ്ണൻകുട്ടി

 

അസാധ്യം എന്ന പലരും കരുതിയ പദ്ധതികൾ സാധ്യമാക്കിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ബാലുശ്ശേരി നിയോജകമണ്ഡലം നവകേരള സദസ്സിനെ  അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുടങ്ങിക്കിടക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തിരുന്ന പല പദ്ധതികളെയും ലക്ഷ്യത്തിലെത്തിക്കാൻ സർക്കാരിന് സാധിച്ചു.

പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെയും  മറ്റ് സ്വകാര്യ നിലയങ്ങളിലൂടെയും ഫ്ലോട്ടിങ് സോളാർ പദ്ധതിയിലൂടെയും സംസ്ഥാനത്ത് 836.5 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായത്. 2016 ജൂൺ മുതൽ 2023 ഒക്ടോബർ വരെ 69.65 മെഗാ വാട്ടിന്റെ ജലവൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് പൂർത്തീകരിച്ചത്. 95 സബ്സ്റ്റേഷനുകളുടെ നിർമ്മാണവും ഇക്കാലയളവിൽ പൂർത്തിയാക്കാൻ സാധിച്ചു എന്നും മന്ത്രി പറഞ്ഞു.

ആദിവാസി ഗോത്ര മേഖലയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഗ്രിഡ് വൈദ്യുതീകരണം സാധ്യമായ 42 കോളനികളിൽ  27 എണ്ണത്തിന്റെ പ്രവർത്തിപൂർത്തിയാക്കി. ബാക്കിയുള്ളവ 2024 മാർച്ചോടുകൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമ്മിച്ച 700 വീടുകളിൽ രണ്ട് കിലോവാട്ട് വീതം ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ച് സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു.

date