Skip to main content

മഴയിലും തളരാത്ത ആവേശമായി ബാലുശ്ശേരിയിലെ നവകേരള സദസ്സ്

 

കനത്ത മഴയിലും ജനസാഗരമായി ബാലുശ്ശേരിയിലെ നവകേരള സദസ്സ് വേദി. പതിനായിരക്കണക്കിന് ജനങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ബാലുശ്ശേരി വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ എത്തിയത്. പ്രതീക്ഷിക്കാതെ മഴ എത്തിയെങ്കിലും പിരിഞ്ഞു പോവാതെ ജനങ്ങൾ മുഖ്യമന്ത്രിയുടെ വാക്കുകൾ ശ്രവിച്ചു.

സ്കൂളിനുള്ളിൽ സജ്ജീകരിച്ച 20 കൗണ്ടറുകളിൽ വൈകിട്ട് വരെ നിവേദനങ്ങൾ സ്വീകരിച്ചു. ഭിന്നശേഷിക്കാർ, വനിതകൾ, മുതിർന്ന പൗരന്മാർ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് പരാതികൾ സ്വീകരിച്ചത്.    വളണ്ടിയർമാർ, പോലീസ്, ഫയർ ഫോഴ്സ്, ഡോക്ടർമാർ തുടങ്ങിയവരുടെ കൃത്യമായ സേവനങ്ങൾ മുഴുവൻ സമയവും വേദിയിലും സദസിലും ലഭ്യമാക്കി.

date