Skip to main content

മന്ത്രിമാരെ സ്വീകരിക്കുന്നത് ബഡ്സ് സ്‌കൂളിലെ കുട്ടികളും ഭിന്നശേഷി വിഭാഗക്കാരും ഉണ്ടാക്കിയ ചിത്രങ്ങളും പൂക്കളും

നവകേരള സദസ്സിൽ മന്ത്രിമാരെ സ്വീകരിക്കുന്നത് ബഡ്സ് സ്‌കൂളിലെ കുട്ടികളും ഭിന്നശേഷി വിഭാഗക്കാരും ഉണ്ടാക്കിയ ചിത്രങ്ങളും പൂക്കളും നൽകിക്കൊണ്ട്. ഇതിനായി ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളിൽ നിന്നുമായി ഇരുന്നൂറോളം സമ്മാനങ്ങൾ ഇത് വരെ പരിപാടിയുടെ സംഘാടകർ സ്വീകരിച്ചു കഴിഞ്ഞു. കുടുംബശ്രീയുടെ കീഴിൽ മുപ്പതോളം സ്‌കൂളുകളിലായി കുട്ടികൾക്ക് ഇതിനായുള്ള പരിശീലനം നൽകിയിരുന്നു. ഗിഫ്റ്റ് ഒന്നിന് 150രൂപ വരെയാണ് വിലയീടാക്കുന്നത്. ഇതിന് കൂടെ പുസ്തകങ്ങളും മന്ത്രിമാർക്ക് നൽകുന്നുണ്ട്. എസ്.പി.സി, ജെ.ആർ.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളാണ് മന്ത്രിമാർക്ക് ഇവ കൈമാറുന്നത്.

date