Skip to main content

പരാതി എഴുതി നൽകാനും ഉദ്യോഗസ്ഥർ കൂടെയുണ്ട്

മലപ്പുറം ജില്ലയിലെ ആദ്യ നവകേരള സദസ്സ് പൊന്നാനി മണ്ഡലത്തിൽ ആരംഭിച്ചപ്പോൾ പരാതി നൽകാനെത്തുന്നവർക്ക് വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതിയുട നേതൃത്വത്തിൽ ഒരുക്കിയത്. പരാതി സ്വീകരിക്കുക മാത്രമല്ല പരാതികൾ എഴുതി നൽകിയും ഉദ്യോഗസ്ഥർ  ജനങ്ങൾക്കൊപ്പം നിന്നു. പരാതി സ്വീകരിക്കാൻ ഒരുക്കിയ 21 കൗണ്ടറുകൾക്ക് പുറമെ സാധാരണക്കാർക്ക് പരാതികൾ എഴുതി നൽകാൻ പത്തോളം ഉദ്യോഗസ്ഥരടങ്ങിയ ഒരു കൗണ്ടറും ഇവിടെ ക്രമീകരിച്ചത്. തീരദേശ മേഖലയായ പൊന്നാനി മണ്ഡലത്തിലെ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമായി മാറിയിരിക്കുകയാണ് ഇത്. പരാതികൾ കേൾക്കുകയും ഉൾപ്പെടുത്തേണ്ട മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി കുറ്റമറ്റ രീതിയിൽ എഴുതി തയാറാക്കി കൊടുക്കുന്നതിനാൽ ഈ കൗണ്ടറിന്റെ സേവനം പൊതുജനങ്ങൾക്ക് സഹായകരമായി.

date