Skip to main content

നവകേരള സദസ്സിൽ പ്രതീക്ഷയർപ്പിച്ച് കേരള കർഷകസംഘം

പൊന്നാനിയുടെ കാർഷികമേഖലക്ക് കരുത്തുപകരാൻ നിർമിച്ച ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം തേടി കേരള കർഷക സംഘം പൊന്നാനിയിലെ നവകേരള സദസ്സിലെത്തി തങ്ങളുടെ ആവശ്യം പരാതിയായിയായി നൽകി. ജലസേചനം, കുടിവെള്ളവിതരണം, ഉപ്പുജലനിയന്ത്രണം, ടൂറിസം തുടങ്ങിയ വിവിധോദ്ദേശ്യ ബൃഹത് പദ്ധതിയായി കമ്മീഷൻ ചെയ്ത ചമ്രവട്ടം റെഗുലേറ്റർ ബ്രിഡ്ജിന് ചോർച്ച മൂലം കാർഷികാവശ്യത്തിനുള്ള ജലസേവനം ഉറപ്പുവരുത്താൻ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നമായി ഉന്നയിച്ചിരിക്കുന്നത്.  
ഈ പ്രശ്നത്തിന് ശ്വാശത പരിഹാരം കണ്ടെത്തി പൊന്നാനി തിരൂർ താലൂക്കുകളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുക, കാർഷികാവശ്യത്തിനുള്ള ജലസേചനം, ഉപ്പുവെള്ള നിയന്ത്രണം, ടൂറിസം തുടങ്ങിയ ആവശ്യങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കർഷക സംഘം അവശ്യപ്പെട്ടു.

date