Skip to main content

പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ്

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന്  23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും. പൊന്നാനി തുറമുഖത്ത് കടൽഭിത്തി നിർമ്മിക്കുന്നതിന് 13.89 കോടിയാണ് അനുവദിച്ചത്. ജനവാസ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കും. പുനർഗേഹം പദ്ധതി മുഖേന 128 ഫ്ലാറ്റുകൾ നിർമ്മിച്ചു. അടുത്തഘട്ടമായി 100 ഫ്ലാറ്റുകളുടെ നിർമ്മാണം കൂടി ആരംഭിക്കും. ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് എല്ലാവിധ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി
 

date