Skip to main content

ക്ഷീരസംഘം ഹരിത സംഘം ക്യാമ്പയിന് ഞായറാഴ്ച തുടക്കം

ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണ സംഘങ്ങളെയും ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്ന 'ക്ഷീരസംഘം ഹരിതസംഘം' ക്യാമ്പയിന്  നവംബർ 26 ഞായറാഴ്ച തുടക്കമാവും.
ക്ഷീര സഹകരണ സംഘങ്ങൾ ശുചിത്വ-ഹരിത സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ഡിസംബർ 10 മുതൽ സംഘങ്ങളിലെ ശുചിത്വ പരിശോധന നടക്കും. ഇതിനായി ക്ഷീര വികസന വകുപ്പിന്റെ നേത്യത്വത്തിൽ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നിരീക്ഷണ ടീം രൂപീകരിക്കും. ടീമിന്റെ നേരിട്ടുള്ള പരിശോധനയിൽ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് ഗ്രേഡുകൾ നൽകും . നൂറോ അതിലധികമോ മാർക്ക് ലഭിച്ച സംഘങ്ങൾക്ക് എ പ്ലസ് ഗ്രേഡും 90 മുതൽ 100 വരെ മാർക്ക് ലഭിച്ച സംഘങ്ങൾക്ക് എ ഗ്രേഡും 80 മുതൽ 89 വരെ മാർക്ക് ലഭിച്ച സംഘങ്ങൾക്ക് ബി ഗ്രേഡും നൽകും. 80 ൽ താഴെ മാർക്ക് നേടുന്ന സംഘങ്ങൾക്ക് ഗ്രേഡ് ഇല്ല. പകരം 30 ദിവസത്തെ സമയ പരിധി നൽകി വീണ്ടും പരിശോധന നടത്താൻ അപേക്ഷ നൽകാം.

date