Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിൽ ട്രേഡ്സ്മാൻ ഇൻ ഫിറ്റിംഗ് തസ്തികയിലുളള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.  യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ സ്പെഷലൈസേഷനോടെ ടെക്നിക്കൽ ഹൈസ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ വിജയം (ടി എച്ച് എസ് എൽ സി/നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ ടി സി)/കേരള സർക്കാർ സർട്ടിഫിക്കറ്റ് ഇൻ എഞ്ചിനീയറിങ് പരീക്ഷ വിജയം(കെജിസിഇ)/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ വിജയം (വി എച്ച് എസ് സി). താൽപര്യമുളള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 28ന് രാവിലെ 10 മണിക്ക് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.  ഫോൺ: 04972 835260.

date