Skip to main content

വനിതാ ശാക്തീകരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി/ പട്ടികവർഗത്തിൽപെട്ട വനിതാ അംഗങ്ങൾ 80 ശതമാനമെങ്കിലും ഉൾപ്പെട്ട കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് വനിതാ ശാക്തീകരണ പദ്ധതി (കുടുംബശ്രീ) എന്ന പേരിൽ വായ്പാ പദ്ധതി നടപ്പാക്കുന്നു.  കുടുംബശ്രീ മാനദണ്ഡങ്ങൾ പ്രകാരം രജിസ്റ്റർ ചെയതതും ഗ്രേഡിങ് ലഭിച്ചതുമായ അയൽക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.  പ്രായപരിധി 18നും 55നും ഇടയിലും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 49,000 രൂപയും നഗര പ്രദേശങ്ങളിൽ 60,000 രൂപ വരെയുള്ള പട്ടികജാതിയിൽ ഓരോ അംഗങ്ങൾക്കും 10,000 രൂപ വീതം പരമാവധി ഒരു ലക്ഷം രൂപവരെ ഒരു അയൽക്കൂട്ടത്തിന് സബ്സിഡി അനുവദിക്കും. പലിശ അഞ്ച് ശതമാനവും തിരിച്ചടവ് കാലാവധി മൂന്ന് വർഷവുമാണ്.  അഞ്ച് വർഷം വരെയുള്ള വായ്പക്ക് ജാമ്യം ആവശ്യമില്ല.  കൂടാതെ പട്ടികജാതി/ പട്ടികവർഗത്തിൽപെട്ട വനിതകൾ മാത്രം മൈക്രോ എന്റർപ്രൈസസ് / ആക്ടിവിറ്റി ഗ്രൂപ്പുകളെയും വായ്പക്ക് പരിഗണിക്കും.   ഫോൺ: 0497 2705036.

date