Post Category
റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി അംബികയിൽ നിന്നും ഏറ്റുവാങ്ങി ജില്ലാ കലക്ടർ അരുൺ കെ വിജയൻ പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അസി. കലക്ടർ അനൂപ് ഗാർഗ്, ഹയർ സെക്കൻഡറി കണ്ണൂർ റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ ആർ മണികണ്ഠൻ, അധ്യാപകരായ കെ രമേശൻ, വി സി പ്രതീഷ്, സി ജയകൃഷ്ണൻ, സി കെ ഷക്കീർ, ടി പി ആനന്ദകൃഷ്ണൻ, കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ജ്യോതിഷ് കുമാറാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ തലശ്ശേരിയിലാണ് കലോത്സവം.
date
- Log in to post comments