Skip to main content

ബി.ഫാം പ്രവേശനം 2023-24 : സ്‌പോട്ട് അലോട്ട്‌മെന്റ്

        2023-24 അധ്യയന വർഷത്തെ ബി.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ട ഓൺലൈൻ അലോട്ട്‌മെന്റുകൾക്കുംഒരു സ്‌പോട്ട് അലോട്ട്‌മെന്റിനും ശേഷം തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഒഴിവുവന്ന ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് നവംബർ 28 നു രാവിലെ 11 ന് തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജിലുംആലപ്പുഴ ഗവണ്മെന്റ് T.D മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 29 നു രാവിലെ 11 ന് ആലപ്പുഴ ഗവണ്മെന്റ് T.D മെഡിക്കൽ കോളജിലുംകോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 30 നു രാവിലെ 11 -ന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജിലും വച്ച് നടത്തുന്നു. ഈ കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസങ്ങളിൽ നടത്തുന്ന സ്‌പോട് അലോട്ട്‌മെന്റ് മുഖാന്തിരം നികത്തും. കോഴിക്കോട്കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിൽ പുതിയതായി ഒഴിവുകൾ വരുന്ന പക്ഷം ഒഴിവുകൾ അതാത് മെഡിക്കൽ കോളജുകളിൽ നവംബർ 30 നു രാവിലെ 11 ന് നടക്കുന്ന സ്‌പോട്ട് അലോട്ട്‌മെന്റ് മുഖാന്തിരം നികത്തും.

കേരള പ്രവേശനപരീക്ഷ കമ്മീഷണർതിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്‌മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾഅസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് ഒഴിവിലേക്ക് പരിഗണിക്കുന്നത്.

അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടാതാണ്. അല്ലാത്തപക്ഷം പ്രസ്തുത അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : www.dme.kerala.gov.in.

പി.എൻ.എക്‌സ്5696/2023

date