Skip to main content

നവകേരള സദസ്സ്: ഗുരുവായൂരില്‍ വികസന സെമിനാര്‍ ഇന്ന് (നവംബര്‍ 28 ന്)

ഗുരുവായൂര്‍ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദമായ അവലോകനത്തിനും ചര്‍ച്ചക്കും പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 28 ന്) രാവിലെ 10 ന് ചാവക്കാട് നഗരസഭാ എന്‍.വി. സോമന്‍ ഹാളിലാണ് വികസന സെമിനാര്‍ നടക്കുന്നത്. കില ഡയറക്ടര്‍ ജോയ് ഇളമണ്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനാകും.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വകുപ്പുകളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങള്‍ അവതരിപ്പിക്കും. വിശദമായ ഗ്രൂപ്പ്തല ചര്‍ച്ചയും നടക്കും. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വികസനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വകുപ്പു മേധാവികള്‍ സെമിനാറില്‍ അവതരിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.

date