Skip to main content
നാട്ടിക നവ കേരള സദസ്സ്; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

നാട്ടിക നവ കേരള സദസ്സ്; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സിന് വേദിയാകുന്ന തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഗ്രൗണ്ട് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സന്ദര്‍ശിച്ചു. നവകേരള സദസ്സിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. നാട്ടിക നിയോജകമണ്ഡലം എംഎല്‍എ സി.സി. മുകുന്ദന്‍, തൃശ്ശൂര്‍ റൂറല്‍ എസ്.പി നവ്‌നീത് ശര്‍മ്മ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. അഹമ്മദ്, സംഘാടക സമിതി കണ്‍വീനര്‍ പി.ആര്‍. ജയചന്ദ്രന്‍, പൊതുമരാമത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും കലക്ടറോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനുണ്ടായിരുന്നു.

date