Skip to main content
ത്രിദിന പരിശീലനക്കളരി തുടങ്ങി 

ത്രിദിന പരിശീലനക്കളരി തുടങ്ങി 

ഹയര്‍ സെക്കന്ററി അദ്ധ്യാപകരായ സൗഹൃദ കോഡിനേറ്റര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനക്കളരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു. 
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസത്തിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു ഉയര്‍ത്തുന്നതിനും ജീവിത വിജയത്തിലേക്കെത്തിക്കുന്നതിനും പാഠപുസ്തകങ്ങള്‍ മാത്രം പോര. പുതിയ കാലഘട്ടത്തില്‍ നഷ്ടമാകുന്ന ദയ, കാരുണ്യം, സ്‌നേഹം, സഹിഷ്ണുത, വിനയം തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകള്‍ നേടിയെടുക്കാന്‍ അടിസ്ഥാന ജീവിതനൈപുണികള്‍ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അതിനുള്ള മാര്‍ഗ്ഗം അദ്ധ്യാപകര്‍ക്കുള്ള പരിശീലനത്തില്‍ കൂടി മാത്രമേ സാധ്യമാകൂ എന്നതിന്റെ ഭാഗമായാണ് 3 ദിവസത്തെ അദ്ധ്യാപക പരിശീലനം നടത്തുന്നത്. 

സി.ജി ആന്റ് എ.സി സംസ്ഥാന കോഡിനേറ്റര്‍ ഡോ. സി.എം. അസിം, ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ വി.എം. കരീം, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ ജി. പ്രിയ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ ടി.എസ്. സരിത, തൃശൂര്‍ വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ എം. സുധ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കോഡിനേറ്റര്‍ പി.ഡി. പ്രകാശ് ബാബു സ്വാഗതവും ജോ. കോഡിനേറ്റര്‍ ബിനോജ് എം.യു നന്ദിയും രേഖപ്പെടുത്തി. ക്യാമ്പ് ബുധനാഴ്ച്ച സമാപിക്കും.

date