Skip to main content

അറിയിപ്പുകൾ 

 

താല്പര്യപത്രം  ക്ഷണിച്ചു 

കുടുംബശ്രീ പ്രീമിയം കഫെ ആരംഭിക്കുന്നതിന് താൽപ്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾ. കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്നും താല്പര്യപത്രം കുടുംബശ്രീ നിശ്ചയിച്ചിട്ടുള്ള ഫോർമാറ്റിൽ ഡിസംബർ രണ്ടിന് നാൾ മണിക്ക് മുമ്പ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ സിവിൽ സ്റ്റേഷൻ കോഴിക്കോട് എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : www.kudumbashree.org 

താല്പര്യപത്രം  ക്ഷണിച്ചു 

സംരക്ഷിക്കാൻ ആരും ഇല്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങൾക്ക് സ്ഥാപന സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് “വയോസാന്ത്വനം” എന്ന പേരിൽ ഒരു പുതിയ പദ്ധതി സാമൂഹ്യ നീതി വകുപ്പ്  നടപ്പിലാക്കുന്നതിലും 25 കിടപ്പ് രോഗികളെ സംരക്ഷിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് നടത്താനും താൽപ്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. പദ്ധതി നടത്തിപ്പിലേക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയുടേയും ദൈനംദിന ചെലവുകളുടേയും 80 ശതമാനം തുക സർക്കാർ  ഗ്രാന്റ്  ആയി അനുവദിക്കുന്നതാണ്. ബാക്കി 20 ശതമാനം  എൻ ജി ഓ വഹിക്കേണ്ടതാണ്. താൽപ്പര്യമുള്ള സംഘടനകൾ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ എട്ടിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് ഒരു പകർപ്പ് സഹിതം സമർപ്പിക്കേണ്ടതാണ്.

ഗതാഗതം തടസ്സപ്പെടും 

ഫറോക്ക് പഴയപാലത്തിന്റ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. പാലത്തിന്റെ ഇരുമ്പ് കൂടിന് മുകളിൽ പ്രവൃത്തി ചെയ്യുന്നതിനായി നവംബർ  29ന് രാവിലെ ഒമ്പത് മണി മുതൽ ഡിസംബർ രണ്ടിന് രാത്രി 12 മണി വരെ ഗതാഗതം  പൂർണ്ണമായും തടസ്സപ്പെടുന്നതാണ്. 

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്ന എല്ലാ വിഭാഗക്കാരും നവംബർ 30 നകം  ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. നവംബർ മാസ തിയ്യതിയിൽ ഗസറ്റഡ് ഓഫീസർ  സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ , നവംബർ തിയ്യതിയിലുള്ള ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ആണ് സമർപ്പിക്കേണ്ടത്. നേരിട്ടോ ദൂതൻ മുഖേനയോ പി.ആർ. ഡി കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ  നൽകാവുന്നതാണ്. ദൂതൻ മുഖേന നൽകുന്നവർ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണം.
ഫോൺ: 0495 2371096 

മോട്ടോർ വാഹന നികുതി;
ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

2019 ഏപ്രിൽ ഒന്നിന് ശേഷം വിവിധ കാരണങ്ങളാൽ മോട്ടോർ വാഹന നികുതി ഒടുക്കാൻ സാധിക്കാതെ വന്നിട്ടുള്ള വാഹന ഉടമകൾക്ക് ഒറ്റത്തവണ നികുതി തീർപ്പാക്കാൻ അവസരം. ഡിസംബർ ആറിന് രാവിലെ 11 മണി മുതൽ അഞ്ച് മണിവരെയാണ് അദാലത്ത്. സർക്കാറിന്റെ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി കുടിശ്ശികയുള്ള ട്രാൻസ്‌പോർട്് വാഹനങ്ങൾക്ക് കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം നികുതി ഒടുക്കി ബാധ്യതകളിൽ നിന്നും ഒഴിവാകാവുന്നതാണ്. കൂടാതെ ജപ്തി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കും അദാലത്തിൽ പങ്കെടുക്കാവുന്നതാണെന്ന് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 

പാലുത്പന്ന നിർമ്മാണ പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഡിസംബർ 11 മുതൽ ഡിസംബർ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ഡിസംബർ ഏഴിന് വൈകുന്നേരം അഞ്ചിന് മുമ്പായി 0495-2414579 എന്ന ഫോൺ നമ്പർ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണ്ടതാണ്. 

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റെയിൽവേ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. യോഗ്യത പ്ലസ്ടു. കൂടുതൽ വിവരങ്ങൾക്ക് 0495-2301772, 8590605275

കേരളീയം ഓൺലൈൻ ക്വിസ് സർട്ടിഫിക്കറ്റ് ഡിസംബർ 20 വരെ ഡൗൺലോഡ് ചെയ്യാം

കേരളീയം പരിപാടിയുടെ പ്രചരണാർത്ഥം ഒക്ടോബർ 19ന് സംഘടിപ്പിച്ച ഓൺലൈൻ ക്വിസിൽ പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ online quiz result എന്ന ലിങ്കിൽ ക്വിസിൽ പങ്കെടുത്തവരുടെ മാർക്ക്, സർട്ടിഫിക്കറ്റ്, ചോദ്യോത്തരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പങ്കാളിത്ത സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുളള അവസാന തിയതി ഡിസംബർ 20

പരിശീലന പരിപാടി  
  
കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസം ദൈർഘ്യമുള്ള  പരിശീലന പരിപാടി  ഡിസംബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് ്‌നടത്തുന്നു. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ  സി-ഡിറ്റ് വെബ്‌സൈറ്റിൽ www.cdit.org നിന്ന് ലഭ്യമാണ്. താത്പര്യമുള്ളവർ ഡിസംബർ 5ന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9895788233.

വനിതാ പാചക തൊഴിലാളി നിയമനം 

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് വനിതാ ഹോസ്റ്റലിലേക്ക് വനിതാ പാചകതൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സമാന തസ്തികയിൽ രണ്ടു വർഷത്തെ മുൻ പരിചയമുണ്ടായിരിക്കണം. താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11 മണിക്ക് എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്. 

ലേലം ചെയ്യുന്നു

കൊയിലാണ്ടി ഐടിഐയുടെ  1.3808 സ്ഥലത്തെ തെങ്ങുകളിൽ നിന്നും മേലാദയം മൂന്ന് വർഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ഡിസംബർ അഞ്ചിന് രാവിലെ 11.30 ന് ഐടിഐയിൽ വെച്ച് ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി തിരിച്ചറിയൽ കാർഡും കൊണ്ടും വരണം.നിരതദ്രവ്യ 2000 രൂപ. 

ഫ്ളോറിസ്റ്റ് പരിശീലനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ കേന്ദ്ര ഗവൺമെന്റ് സങ്കല്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ്ജെൻഡേഴ്സിന് ഫ്ളോറിസ്റ്റ് ട്രെയിനിംഗ് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സ്‌കിൽ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0495 2370026, 8891370026.

കൂടിക്കാഴ്ച്ച നടത്തുന്നു

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 30 വ്യാഴാഴ്ച  രാവിലെ പത്ത് മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. 
പൈത്തൺ ഫുൾസ്റ്റാക്ക് ട്രെയിനർ , ബിസിനസ് അനലിസ്റ്റ് ട്രെയിനർ, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് , സെയിൽസ് എക്‌സിക്യൂട്ടീവ് , സ്‌പെയർ അസിസ്റ്റന്റ് , ടെലി കോളർ, ടീം ലീഡർ , ടെക്‌നീഷ്യൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്.  പ്രായപരിധി 35 വയസ്സ്. ഫോൺ : 0495 -2370176

date