Skip to main content

അറിയിപ്പുകൾ 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

 കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ  കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തൻപാറ ടൂറിസം സൈറ്റിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുന്നതിനായി താഴെ പറയും പ്രകാരമുള്ള  “പോർട്ടബിൾ കമ്പാർട്മെന്റ്”സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ  ഡിസംബർ നാലിന് ഉച്ചയ്ക്ക് ഒരു മണി വരെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ, പേരാമ്പ്ര  ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഡിസംബർ നാലിന് വൈകുന്നേരം മൂന്ന് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം നാല് മണിക്ക് ലഭ്യമായ ക്വട്ടേഷനുകൾ പരിശോധിച്ച് ഉറപ്പിക്കുന്നതായിരിക്കും. 
 
അംഗത്വം പുതുക്കൽ ജനുവരി 31 വരെ    

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം നേടുന്നവർ രണ്ട് വർഷം കൂടുമ്പോൾ ജില്ലാ ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെട്ട് നടത്തി വരുന്ന അംഗത്വം പുതുക്കൽ 2024 ജനുവരി 31 വരെയുള്ള  കാലയളവിലേക്ക് 10 രൂപ ഫീസ് അടച്ച് പുതുക്കാം. പുതുക്കൽ നടപ്പിലാക്കുമ്പോൾ മുൻകാലങ്ങളിൽ സ്വീകരിച്ച അതേ നിബന്ധനകൾ തന്നേ തുടരേണ്ടതും നിലവിൽ പുതുക്കൽ നടത്തിയിട്ടുള്ള അംഗങ്ങൾ വീണ്ടും പുതുക്കുമ്പോൾ തയ്യൽ തൊഴിലാളിയാണെന്ന രേഖകൾ ഹാജരാക്കേണ്ടതുമാണ്. 

കാലിക്കറ്റ് എൻ ഐ ടിയിൽ അധ്യാപക ഒഴിവുകൾ

കാലിക്കറ്റ് എൻ ഐ ടിയിൽ ആർക്കിടെക്ചർ, എൻജിനീയറിങ്, മാനേജ്മെന്റ്, സയൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ഓ ബി സി - എൻ സി എൽ /പി ഡബ്ള്യു ഡി/ഇ ഡബ്ള്യു എസ് ഉദ്യോഗാർത്ഥികൾക്കുള്ള സംവരണം  നിയമപ്രകാരമായിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 30.

ഭിന്നശേഷിക്കാർക്കായി സൗജന്യ കോഴ്സുകൾ

എൽ ബി എസിന്റെ  കോഴിക്കോട്  മേഖലാ കേന്ദ്രത്തിൽ  ഭിന്നശേഷിക്കാരായ അഞ്ചാം ക്ലാസ്സ് പാസ്സായവർക്കായി സൗജന്യ ഫ്ലോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, എട്ടാം ക്ലാസ്സ് പാസ്സായവർക്കായി ഫാബ്രിക് പെയിന്റിങ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നവർക്ക്  നിശ്ചിത തുക യാത്രാ ബത്ത, ഭക്ഷണം എന്നീ ഇനത്തിൽ നൽകുന്നതാണ്. ഫോണ്‍ : 0495 2720250, 9745208363 

പി എസ് സി ലഘുവിജ്ഞാപനം 

 പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഓൺലൈനിലൂടെ മാത്രം അയക്കേണ്ടതാണ്. പ്രായം 01.01.2023 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം 30.10.2023 ലെ അസാധാരണ ഗസറ്റിലും കമ്മീഷന്റെ  www.keralapsc.gov.in  എന്ന  വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്. വിജ്ഞാപനത്തിന് അനുസ്രുതമായല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

date