Skip to main content

പാമ്പാടിയിൽ കിസാൻ മേള ഇന്നും നാളെയും (നവംബർ 28, 29)

കോട്ടയം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള  എട്ട് ഗ്രാമപഞ്ചായത്തുകളിലെ കൃഷി ഭവനുകൾ സംയുക്തമായി നടത്തുന്ന കാർഷികമേള ഇന്നും നാളെയുമായി (ചൊവ്വ,ബുധൻ, നവംബർ 28,29) പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കും. മേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10.30 ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിക്കും. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി ചടങ്ങിൽ അധ്യക്ഷയാവും. പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അനിൽകുമാർ (അകലക്കുന്നം), എസ്. ഷാജി (എലിക്കുളം) തോമസ് മാളിയേക്കൽ (കിടങ്ങൂർ), ഷീല ചെറിയാൻ (കൂരോപ്പട), കെ.സി. ബിജു (മണർകാട് ), മോനിച്ചൻ കിഴക്കേടം (മീനടം), മഞ്ജു ബിജു (പള്ളിക്കത്തോട് ), ജില്ലാ പഞ്ചായത്തംഗങ്ങളായ രാധാ വി. നായർ, ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ, ജോസ്മോൻ മുണ്ടയ്ക്കൽ, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, ജില്ലാ കാർഷിക വികസനസമിതി അംഗം കെ.എം. രാധാകൃഷ്ണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ എ.വി. അനിത, പി.വി. സൂസമ്മ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാർ പൂതമന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബെറ്റി റോയ് മണിയങ്ങാട്, സി.എം മാത്യു, പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ജോൺ, ജോബി ജോയ്, പ്രൊഫ. എം.കെ. രാധാകൃഷ്ണൻ, ജിജിമോൻ അഞ്ചാനി, ജോമോൾ, ടി.എം. ജോർജ്, അനീഷ് പന്താക്കൻ,സിന്ധു വിശ്വൻ, ബിജു തോമസ്, കെ.ഐ. കുര്യൻ, എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ എന്നിവർ പങ്കെടുക്കും.  

മേളയുടെ ഭാഗമായി കാർഷിക ഉത്പന്നങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ, നടീൽ വസ്തുതകൾ എന്നിവയുടെ പ്രദർശനവും വിപണനവും നടക്കും. കാർഷിക സെമിനാറുകൾ, എം.ഇ.എസ.് പോർട്ടൽ രജിസ്ട്രേഷൻ, പി.എം. കിസാൻ പദ്ധതിയുടെ ഹെൽപ് ഡെസ്‌ക് എന്നിവയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

 

date