Skip to main content

ഭരണഘടനാദിനം: ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു

കോട്ടയം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എആർ.) മുഹമ്മദ് ഷാഫി ഭരണഘടനയുടെ ആമുഖം ജീവനക്കാർക്ക് ചൊല്ലിക്കൊടുത്തു. ഭരണഘടന അസംബ്‌ളി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത് 1949 നവംബർ 26 നാണ്. ഇതിന്റെ ഓർമ പുതുക്കലാണ് ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത്. പരിപാടിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

date