Skip to main content

ന്യൂനപക്ഷ ദിനാചരണം ഡിസംബർ 18ന് കണ്ണൂരിൽ; സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഡിസംബർ 18ന് കണ്ണൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് അധ്യക്ഷനായി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ചെയർമാനും കമ്മീഷൻ അംഗം പി റോസ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ അഡ്വ. ബിനോയ് കുര്യൻ, കമ്മീഷൻ അംഗങ്ങളായ പി റോസ, സൈഫുദ്ദീൻ ഹാജി, എഡിഎം കെ കെ ദിവാകരൻ, കമ്മീഷൻ അസിസ്റ്റൻറ് പി അനിൽകുമാർ, വിവിധ ന്യൂനപക്ഷ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ഡിസംബർ 18ന് നടക്കുന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ ഉണ്ടാവും.

date