Skip to main content

ലോട്ടറി തൊഴിലാളി വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ: വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് 28ന് 

ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനായി നവംബർ 28 രാവിലെ 10ന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയാകും.
വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, കണ്ണൂർ വെൽഫെയർ ഓഫീസർ ടി. പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ എഐടിയുസി കണ്ണൂർ ജില്ലാ സെക്രട്ടറി ടി. നാരായണൻ, ലോട്ടറി തൊഴിലാളി യൂണിയൻ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.വി. സജേഷ്, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ സംസാരിക്കും. വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന ചർച്ച നയിക്കും.

date