Skip to main content

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം

2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് അതത് ലോ കോളജ് പ്രിൻസിപ്പൽമാർക്ക് നവംബർ 29ന് വൈകിട്ട് നാലുവരെ അപേക്ഷ നൽകാം. 29നു വൈകിട്ട് നാലുവരെ ഹാജരാകുന്ന വിദ്യാർഥികളെ പ്രോസ്‌പെക്ടസിലെ പ്രവേശന വ്യവസ്ഥകൾ പാലിച്ച് നവംബർ 30ന് ഉച്ചയ്ക്ക് 12നകം കോളജുകൾ പ്രവേശന നടപടികൾ പൂർത്തിയാക്കണം. ഒന്നാംഘട്ട ഓൺലൈൻ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിനുശേഷമുള്ള ഇന്റെഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിലെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്5705/2023

 

date