Skip to main content

സായുധസേന പതാക ദിനാചരണവും പതാക നിധി സമാഹരണ ഉദ്ഘാടനവും ഡിസംബര്‍ 6 ന്

 

ജില്ലയിലെ സായുധസേന പതാക ദിനാചരണവും പതാക നിധിയുടെ സമാഹരണ ഉദ്ഘാടനവും ഡിസംബര്‍ ആറിന് രാവിലെ 10.15 ന് കളക്ടറേറ്റ് ടൗണ്‍ പ്ലാനിങ് ഹാളില്‍ സംഘടിപ്പിക്കും. ഉദ്ഘാടനവും ആദ്യ പതാക സ്വീകരണവും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിക്കും. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ്  റിട്ട. കേണല്‍ എം.ഒ. ഡാനിയേല്‍  അധ്യക്ഷത വഹിക്കും.

ജില്ല സൈനിക ക്ഷേമ ഓഫീസര്‍  റിട്ട. ലെഫ്.കേണല്‍ വി. ജെ. റീത്താമ്മ, ക്യാപ്റ്റന്‍ വി.രഞ്ജിത്ത് സുന്ദരന്‍, കേരള എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റിട്ട. കേണല്‍ മുരളീധരന്‍ കെ.രാജ, നാഷണല്‍ എക്‌സ്-സര്‍വീസ്‌മെന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യ സീനിയര്‍ വൈസ് ചെയര്‍മാന്‍ വി.എസ് ജോണ്‍, എറണാകുളം വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ഷക്കീര്‍ ഓടക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date