Post Category
നവകേരള സദസ്സ്: ജില്ലയിൽ ഇന്നലെ ലഭിച്ചത് 16,732 നിവേദനങ്ങൾ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന നവകേരള സദസിൽ ഇന്നലെ (നവംബർ 28) ലഭിച്ചത് 16732 നിവേദനങ്ങൾ. ഇന്നലെ നവകേരള സദസ്സ് നടന്ന വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ എന്നീ മണ്ഡലങ്ങളിൽ നിന്നും ലഭിച്ച നിവേദനങ്ങളുടെ എണ്ണമാണിത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി- 4314, കോട്ടക്കൽ-3673, വേങ്ങര-3967 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ. എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.
date
- Log in to post comments