Skip to main content

പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷം ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം രണ്ടാം ഗഡുവായ 2023 നവംബർ മുതൽ മാർച്ച് വരെ അഞ്ച് മാസത്തെ സ്‌റ്റൈപ്പെൻഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോറം നമ്പർ ഒന്നിൽ വിദ്യാർഥികളുടെ പേര് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ആദ്യ ഗഡു അപേക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ പോയ വിദ്യാർഥികളുടെ മാത്രം പാസ് ബുക്ക് കോപ്പി), സ്ഥാപനത്തിന്റെ ഫോൺ നമ്പർ സഹിതമുള്ള അപേക്ഷ ഡിസംബർ എട്ടിനകം കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ എത്തിക്കണം. ഫോൺ: 0497 2700357.
 

date