മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഒ ബി സി വിഭാഗത്തില്‍പെട്ടവരും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 29 ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അയക്കണം. മുന്‍വര്‍ഷം ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും 60 വയസ് പൂര്‍ത്തിയായവരും അപേക്ഷിക്കേണ്ടതില്ല. അവസാന തിയ്യതി സെപ്റ്റംബര്‍ 29. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0495 2377786 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
- Log in to post comments