Skip to main content

സൗജന്യ മത്സര പരീക്ഷ പരിശീലനം

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം), മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവയുടെ സഹകരണത്തോടെ പട്ടികജാതി ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നൽകുന്നു. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെയും യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം മട്ടന്നൂർ എംപ്ലോയ്മെന്റ് ഓഫീസിൽ നവംബർ എട്ടിനകം അപേക്ഷ സമർപ്പിക്കണം.  ഫോൺ: 0490 2474700.

date