Skip to main content

ഏകാരോഗ്യം പദ്ധതി; ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു  

സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു. ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന പ്രവർത്തനങ്ങൾ മതിയാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് 'ഏകാരോഗ്യം' (One Health) എന്ന ആശയത്തിന്റെ ഉത്‌ഭവം. ഈ ആശയവുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്നും മനുഷ്യരെ സംരക്ഷിക്കുന്നതോടൊപ്പം പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സുരക്ഷിതമാക്കണമെന്ന് യോഗം ചർച്ച ചെയ്തു.  മറ്റ്‌ ജീവജാലങ്ങളിൽ മനുഷ്യരിലേക്ക്  പടരുന്ന രോഗങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം. നിപ, എലിപ്പനി , ജപ്പാൻ ജ്വരം ര തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തെയും ജീവിതത്തെയും ഹാനികരമായി ബാധിക്കുന്നു. മനുഷ്യന് ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കണമെങ്കിൽ പരിസ്ഥിതിയുടെ ആരോഗ്യവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിച്ചേ മതിയാവൂ എന്നും യോഗം വിലയിരുത്തി. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഉമ സി.വി, ഡിപിഎം ഡോ.സമീഹ സൈതലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സേനൻ, ആർസിഎച്ച്  ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ ജയരാജ്, ആയുഷ് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആരിഫ വി.പി,  ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date