Skip to main content

ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു

പിസി പിഎൻഡിടി ജില്ലാതല ഉപദേശക സമിതി യോഗം ജില്ലാ കലക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്നു. സ്കാനിങ് സെന്ററുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് സമർപ്പിച്ച 8 അപേക്ഷകളിൽ മാനന്തവാടി മെഡിക്കൽ കോളേജിലേത് ഉൾപ്പെടെയുള്ള 7 എണ്ണത്തിന് അംഗീകാരം നൽകി. ഒരെണ്ണത്തിന് നിബന്ധനകൾക്ക് വിധേയമായി അംഗീകാരം നൽകുവാനും തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, .ജില്ലാ ആർ സി എച്ച് ഓഫീസർ ഡോക്ടർ ഷിജിൻ ജോൺ ആളൂർ, ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് ജയപ്രമോദ്, ഗവൺമെന്റ് മെഡിക്കൽ കോളേജ് ശിശുരോഗ വിദഗ്ധൻ ഡോ.ചന്ദ്രശേഖരൻ ഗൈനക്കോളജിസ്റ്റ് ഡോ. നസീറ ബാനു, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു. 

date