Skip to main content

സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്: മന്ത്രി ഡോ. ആർ ബിന്ദു

എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട്, മെച്ചപ്പെട്ട അടിസ്ഥാന ജീവിത നിലവാരം തുടങ്ങി സമഗ്ര വികസനമാണ് ഈ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. മങ്കട മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷൻ 600ൽ നിന്നും 1600ലേക്കെത്തിച്ച സർക്കാർ വർഷം തോറും 900 കോടി രൂപയാണ് അതിന് വേണ്ടി നീക്കിവെക്കുന്നത്. കേന്ദ്ര സർക്കാർ വയോശ്രേഷ്ഠ പുരസ്‌കാരം നൽകി കേരളത്തെ ആദരിച്ചത് ഇതിന് ഉദാഹരണമാണ്. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാർ നയം. ഒരു വർഷത്തിൽ 1.4 ലക്ഷം പുതിയ സംരംഭങ്ങൾ സാക്ഷത്കരിക്കാൻ കേരള സ്റ്റാർട്ടഅപ്പ് മിഷനിലൂടെ സാധ്യമായി. ഓരോ വർഷവും അതിദരിദ്ര നിർമ്മാർജ്ജന സർവ്വേ എടുക്കുന്നുണ്ടെന്നും അതിൽ രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64,000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നുന്ന്. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ലൈഫ് പദ്ധതിയുടെ കീഴിൽ മൂന്നര ലക്ഷം വീടുകൾ നിർമിച്ചു. വയോജന ക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ടപ്പ് മിഷൻ, ദേശീയ-സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. ഏവരുടെയും സാമൂഹിക- സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കി സമഭാവനയുടെ നവകേരളം സൃഷ്ടിക്കുന്ന പ്രയാണത്തിലാണ് സർക്കാറെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date